Exodus 21:14 in Malayalam

Malayalam Malayalam Bible Exodus Exodus 21 Exodus 21:14

Exodus 21:14
എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്നും പിടിച്ചു കൊണ്ടുപോകേണം.

Exodus 21:13Exodus 21Exodus 21:15

Exodus 21:14 in Other Translations

King James Version (KJV)
But if a man come presumptuously upon his neighbor, to slay him with guile; thou shalt take him from mine altar, that he may die.

American Standard Version (ASV)
And if a man come presumptuously upon his neighbor, to slay him with guile; thou shalt take him from mine altar, that he may die.

Bible in Basic English (BBE)
But if a man makes an attack on his neighbour on purpose, to put him to death by deceit, you are to take him from my altar and put him to death.

Darby English Bible (DBY)
But if a man act wantonly toward his neighbour, and slay him with guile, thou shalt take him from mine altar, that he may die.

Webster's Bible (WBT)
But if a man shall come presumptuously upon his neighbor, to slay him with guile; thou shalt take him from my altar, that he may die.

World English Bible (WEB)
If a man schemes and comes presumptuously on his neighbor to kill him, you shall take him from my altar, that he may die.

Young's Literal Translation (YLT)
`And when a man doth presume against his neighbour to slay him with subtilty, from Mine altar thou dost take him to die.

But
if
וְכִֽיwĕkîveh-HEE
a
man
יָזִ֥דyāzidya-ZEED
come
presumptuously
אִ֛ישׁʾîšeesh
upon
עַלʿalal
his
neighbour,
רֵעֵ֖הוּrēʿēhûray-A-hoo
to
slay
לְהָרְג֣וֹlĕhorgôleh-hore-ɡOH
guile;
with
him
בְעָרְמָ֑הbĕʿormâveh-ore-MA
thou
shalt
take
מֵעִ֣םmēʿimmay-EEM
him
from
מִזְבְּחִ֔יmizbĕḥîmeez-beh-HEE
altar,
mine
תִּקָּחֶ֖נּוּtiqqāḥennûtee-ka-HEH-noo
that
he
may
die.
לָמֽוּת׃lāmûtla-MOOT

Cross Reference

1 Kings 2:28
ഈ വർത്തമാനം യോവാബിന്നു എത്തിയപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

Hebrews 10:26
സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ

2 Peter 2:10
ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.

Psalm 19:13
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.

2 Kings 11:15
അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.

1 Kings 1:50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

2 Samuel 20:9
യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

2 Samuel 3:27
അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.

Deuteronomy 27:24
കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

Deuteronomy 19:11
എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

Deuteronomy 18:22
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

Deuteronomy 17:12
നിന്റെ ദൈവമായ യഹോവക്കു അവിടെ ശുശ്രൂഷ ചെയുതു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.

Deuteronomy 1:43
അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി.

Numbers 35:20
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,

Numbers 15:30
എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.