Exodus 29:35
അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാർക്കും ചെയ്യേണം; ഏഴു ദിവസം അവർക്കു കരപൂരണം ചെയ്യേണം.
And thus | וְעָשִׂ֜יתָ | wĕʿāśîtā | veh-ah-SEE-ta |
shalt thou do | לְאַֽהֲרֹ֤ן | lĕʾahărōn | leh-ah-huh-RONE |
Aaron, unto | וּלְבָנָיו֙ | ûlĕbānāyw | oo-leh-va-nav |
and to his sons, | כָּ֔כָה | kākâ | KA-ha |
all to according | כְּכֹ֥ל | kĕkōl | keh-HOLE |
things which | אֲשֶׁר | ʾăšer | uh-SHER |
I have commanded | צִוִּ֖יתִי | ṣiwwîtî | tsee-WEE-tee |
seven thee: | אֹתָ֑כָה | ʾōtākâ | oh-TA-ha |
days | שִׁבְעַ֥ת | šibʿat | sheev-AT |
shalt thou consecrate | יָמִ֖ים | yāmîm | ya-MEEM |
תְּמַלֵּ֥א | tĕmallēʾ | teh-ma-LAY | |
them. | יָדָֽם׃ | yādām | ya-DAHM |
Cross Reference
Exodus 29:30
അവന്റെ പുത്രന്മാരിൽ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാൻ സമാഗമനക്കുടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം
Exodus 29:37
ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
Exodus 39:42
ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.
Exodus 40:12
അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
Leviticus 8:4
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ വന്നുകൂടി.
Leviticus 14:8
ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാർക്കേണം.
John 16:14
അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.