John 11:54
അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
Jesus | Ἰησοῦς | iēsous | ee-ay-SOOS |
therefore | οὖν | oun | oon |
walked | οὐκ | ouk | ook |
no | ἔτι | eti | A-tee |
more | παῤῥησίᾳ | parrhēsia | pahr-ray-SEE-ah |
openly | περιεπάτει | periepatei | pay-ree-ay-PA-tee |
among | ἐν | en | ane |
the | τοῖς | tois | toos |
Jews; | Ἰουδαίοις | ioudaiois | ee-oo-THAY-oos |
but | ἀλλὰ | alla | al-LA |
went | ἀπῆλθεν | apēlthen | ah-PALE-thane |
thence | ἐκεῖθεν | ekeithen | ake-EE-thane |
unto | εἰς | eis | ees |
a | τὴν | tēn | tane |
country | χώραν | chōran | HOH-rahn |
near to | ἐγγὺς | engys | ayng-GYOOS |
the | τῆς | tēs | tase |
wilderness, | ἐρήμου | erēmou | ay-RAY-moo |
into | εἰς | eis | ees |
a city | Ἐφραὶμ | ephraim | ay-FRAME |
called | λεγομένην | legomenēn | lay-goh-MAY-nane |
Ephraim, | πόλιν | polin | POH-leen |
and there | κἀκεῖ | kakei | ka-KEE |
continued | διέτριβεν | dietriben | thee-A-tree-vane |
with | μετὰ | meta | may-TA |
his | τῶν | tōn | tone |
disciples. | μαθητῶν | mathētōn | ma-thay-TONE |
αὐτοῦ | autou | af-TOO |
Cross Reference
John 7:1
അതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
2 Chronicles 13:19
അബീയാവു യൊരോബെയാമിനെ പിന്തുടർന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നേ.
John 7:4
പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
2 Samuel 13:23
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
John 4:1
യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
John 7:10
അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
John 7:13
എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
John 10:40
അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.
John 18:20
അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു;