2 Kings 9:14
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
2 Kings 9:14 in Other Translations
King James Version (KJV)
So Jehu the son of Jehoshaphat the son of Nimshi conspired against Joram. (Now Joram had kept Ramothgilead, he and all Israel, because of Hazael king of Syria.
American Standard Version (ASV)
So Jehu the son of Jehoshaphat the son of Nimshi conspired against Joram. (Now Joram was keeping Ramoth-gilead, he and all Israel, because of Hazael king of Syria;
Bible in Basic English (BBE)
So Jehu, the son of Jehoshaphat, the son of Nimshi, made designs against Joram. (Now Joram and all the army of Israel were keeping watch on Ramoth-gilead because of Hazael, king of Aram:
Darby English Bible (DBY)
And Jehu the son of Jehoshaphat, son of Nimshi, conspired against Joram. (Now Joram kept Ramoth-Gilead, he and all Israel, because of Hazael king of Syria;
Webster's Bible (WBT)
So Jehu the son of Jehoshaphat the son of Nimshi conspired against Joram. (Now Joram had kept Ramoth-gilead, he and all Israel, because of Hazael king of Syria.
World English Bible (WEB)
So Jehu the son of Jehoshaphat the son of Nimshi conspired against Joram. (Now Joram was keeping Ramoth-gilead, he and all Israel, because of Hazael king of Syria;
Young's Literal Translation (YLT)
And Jehu son of Jehoshaphat, son of Nimshi, conspireth against Joram -- (and Joram was keeping in Ramoth-Gilead, he and all Israel, from the presence of Hazael king of Aram,
| So Jehu | וַיִּתְקַשֵּׁ֗ר | wayyitqaššēr | va-yeet-ka-SHARE |
| the son | יֵה֛וּא | yēhûʾ | yay-HOO |
| of Jehoshaphat | בֶּן | ben | ben |
| son the | יְהֽוֹשָׁפָ֥ט | yĕhôšāpāṭ | yeh-hoh-sha-FAHT |
| of Nimshi | בֶּן | ben | ben |
| conspired | נִמְשִׁ֖י | nimšî | neem-SHEE |
| against | אֶל | ʾel | el |
| Joram. | יוֹרָ֑ם | yôrām | yoh-RAHM |
| Joram (Now | וְיוֹרָם֩ | wĕyôrām | veh-yoh-RAHM |
| had | הָיָ֨ה | hāyâ | ha-YA |
| kept | שֹׁמֵ֜ר | šōmēr | shoh-MARE |
| Ramoth-gilead, | בְּרָמֹ֣ת | bĕrāmōt | beh-ra-MOTE |
| גִּלְעָ֗ד | gilʿād | ɡeel-AD | |
| he | ה֚וּא | hûʾ | hoo |
| all and | וְכָל | wĕkāl | veh-HAHL |
| Israel, | יִשְׂרָאֵ֔ל | yiśrāʾēl | yees-ra-ALE |
| because | מִפְּנֵ֥י | mippĕnê | mee-peh-NAY |
| of Hazael | חֲזָאֵ֖ל | ḥăzāʾēl | huh-za-ALE |
| king | מֶֽלֶךְ | melek | MEH-lek |
| of Syria. | אֲרָֽם׃ | ʾărām | uh-RAHM |
Cross Reference
രാജാക്കന്മാർ 2 8:28
അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
രാജാക്കന്മാർ 1 22:3
യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
രാജാക്കന്മാർ 2 15:30
എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
രാജാക്കന്മാർ 2 10:9
പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
രാജാക്കന്മാർ 2 9:31
യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
രാജാക്കന്മാർ 2 8:12
യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.
രാജാക്കന്മാർ 1 16:16
സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
രാജാക്കന്മാർ 1 16:9
എന്നാൽ രഥങ്ങളിൽ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സയിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ
രാജാക്കന്മാർ 1 16:7
ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
രാജാക്കന്മാർ 1 15:27
എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.