പ്രവൃത്തികൾ 7:26
പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
And | τῇ | tē | tay |
the | τε | te | tay |
next | ἐπιούσῃ | epiousē | ay-pee-OO-say |
day | ἡμέρᾳ | hēmera | ay-MAY-ra |
he shewed himself | ὤφθη | ōphthē | OH-fthay |
them unto | αὐτοῖς | autois | af-TOOS |
as they strove, | μαχομένοις | machomenois | ma-hoh-MAY-noos |
and | καὶ | kai | kay |
would have set again, | συνήλασεν | synēlasen | syoon-A-la-sane |
them | αὐτοὺς | autous | af-TOOS |
at | εἰς | eis | ees |
one | εἰρήνην | eirēnēn | ee-RAY-nane |
saying, | εἰπών | eipōn | ee-PONE |
Sirs, | Ἄνδρες | andres | AN-thrase |
ye | ἀδελφοί | adelphoi | ah-thale-FOO |
are | ἐστε· | este | ay-stay |
brethren; | ὑμεῖς· | hymeis | yoo-MEES |
why | ἱνατί | hinati | ee-na-TEE |
do ye wrong | ἀδικεῖτε | adikeite | ah-thee-KEE-tay |
one to another? | ἀλλήλους | allēlous | al-LAY-loos |
Cross Reference
പുറപ്പാടു് 2:13
പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
യോഹന്നാൻ 1 3:11
നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.
ഫിലിപ്പിയർ 2:3
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.
ഫിലിപ്പിയർ 2:1
ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,
കൊരിന്ത്യർ 1 6:6
അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
യോഹന്നാൻ 15:17
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 18:19
ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
സങ്കീർത്തനങ്ങൾ 133:1
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
ഉല്പത്തി 45:24
അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
ഉല്പത്തി 13:8
അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.