Isaiah 15:3
അവരുടെ വീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.
Isaiah 15:3 in Other Translations
King James Version (KJV)
In their streets they shall gird themselves with sackcloth: on the tops of their houses, and in their streets, every one shall howl, weeping abundantly.
American Standard Version (ASV)
In their streets they gird themselves with sackcloth; on their housetops, and in their broad places, every one waileth, weeping abundantly.
Bible in Basic English (BBE)
In their streets they are covering themselves with haircloth: on the tops of their houses, and in their public places, there is crying and bitter weeping.
Darby English Bible (DBY)
In their streets they are girded with sackcloth; on their roofs, and in their broadways, every one howleth, melted into tears.
World English Bible (WEB)
In their streets they gird themselves with sackcloth; on their housetops, and in their broad places, everyone wails, weeping abundantly.
Young's Literal Translation (YLT)
In its out-places they girded on sackcloth, On its pinnacles, and in its broad places, Every one howleth -- going down with weeping.
| In their streets | בְּחוּצֹתָ֖יו | bĕḥûṣōtāyw | beh-hoo-tsoh-TAV |
| they shall gird | חָ֣גְרוּ | ḥāgĕrû | HA-ɡeh-roo |
| sackcloth: with themselves | שָׂ֑ק | śāq | sahk |
| on | עַ֣ל | ʿal | al |
| the tops | גַּגּוֹתֶ֧יהָ | gaggôtêhā | ɡa-ɡoh-TAY-ha |
| streets, their in and houses, their of | וּבִרְחֹבֹתֶ֛יהָ | ûbirḥōbōtêhā | oo-veer-hoh-voh-TAY-ha |
| every one | כֻּלֹּ֥ה | kullō | koo-LOH |
| shall howl, | יְיֵלִ֖יל | yĕyēlîl | yeh-yay-LEEL |
| weeping | יֹרֵ֥ד | yōrēd | yoh-RADE |
| abundantly. | בַּבֶּֽכִי׃ | babbekî | ba-BEH-hee |
Cross Reference
യോനാ 3:6
വർത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.
മത്തായി 11:21
“കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
യിരേമ്യാവു 48:38
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 19:13
മലിനമായിരിക്കുന്ന യെരൂശലേം വീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
യെശയ്യാ 22:4
അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.
യെശയ്യാ 22:1
ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?
യെശയ്യാ 15:2
ബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
രാജാക്കന്മാർ 2 6:30
സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
ശമൂവേൽ -2 3:31
ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
ആവർത്തനം 22:8
ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.