യെശയ്യാ 25:3 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 25 യെശയ്യാ 25:3

Isaiah 25:3
അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.

Isaiah 25:2Isaiah 25Isaiah 25:4

Isaiah 25:3 in Other Translations

King James Version (KJV)
Therefore shall the strong people glorify thee, the city of the terrible nations shall fear thee.

American Standard Version (ASV)
Therefore shall a strong people glorify thee; a city of terrible nations shall fear thee.

Bible in Basic English (BBE)
For this cause will the strong people give glory to you, the town of the cruel ones will be in fear of you.

Darby English Bible (DBY)
Therefore shall the mighty people glorify thee, the city of terrible nations shall fear thee.

World English Bible (WEB)
Therefore shall a strong people glorify you; a city of awesome nations shall fear you.

Young's Literal Translation (YLT)
Therefore honour Thee do a strong people, A city of the terrible nations feareth Thee.

Therefore
עַלʿalal

כֵּ֖ןkēnkane
shall
the
strong
יְכַבְּד֣וּךָyĕkabbĕdûkāyeh-ha-beh-DOO-ha
people
עַםʿamam
glorify
עָ֑זʿāzaz
city
the
thee,
קִרְיַ֛תqiryatkeer-YAHT
of
the
terrible
גּוֹיִ֥םgôyimɡoh-YEEM
nations
עָרִיצִ֖יםʿārîṣîmah-ree-TSEEM
shall
fear
יִירָאֽוּךָ׃yîrāʾûkāyee-ra-OO-ha

Cross Reference

സെഖർയ്യാവു 14:9
യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

യെശയ്യാ 49:23
രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.

യെശയ്യാ 13:11
ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

വെളിപ്പാടു 11:15
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

വെളിപ്പാടു 11:13
ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.

സെഖർയ്യാവു 14:16
എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.

യേഹേസ്കേൽ 39:21
ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.

യേഹേസ്കേൽ 38:23
ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.

യെശയ്യാ 66:18
ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ‍ വന്നു എന്റെ മഹത്വം കാണും.

യെശയ്യാ 60:10
അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.

സങ്കീർത്തനങ്ങൾ 72:8
അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

സങ്കീർത്തനങ്ങൾ 66:3
നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;

സങ്കീർത്തനങ്ങൾ 46:10
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.