യെശയ്യാ 5:28 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 5 യെശയ്യാ 5:28

Isaiah 5:28
അവരുടെ അമ്പു കൂർത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.

Isaiah 5:27Isaiah 5Isaiah 5:29

Isaiah 5:28 in Other Translations

King James Version (KJV)
Whose arrows are sharp, and all their bows bent, their horses' hoofs shall be counted like flint, and their wheels like a whirlwind:

American Standard Version (ASV)
whose arrows are sharp, and all their bows bent; their horses' hoofs shall be accounted as flint, and their wheels as a whirlwind:

Bible in Basic English (BBE)
Their arrows are sharp, and every bow is bent: the feet of their horses are like rock, and their wheels are like a rushing storm.

Darby English Bible (DBY)
their arrows are sharp, and all their bows bent; their horses' hoofs are reckoned as the flint, and their wheels as a whirlwind.

World English Bible (WEB)
Whose arrows are sharp, And all their bows bent. Their horses' hoofs will be like flint, And their wheels like a whirlwind.

Young's Literal Translation (YLT)
Whose arrows `are' sharp, and all its bows bent, Hoofs of its horses as flint have been reckoned, And its wheels as a hurricane!

Whose
אֲשֶׁ֤רʾăšeruh-SHER
arrows
חִצָּיו֙ḥiṣṣāywhee-tsav
are
sharp,
שְׁנוּנִ֔יםšĕnûnîmsheh-noo-NEEM
all
and
וְכָלwĕkālveh-HAHL
their
bows
קַשְּׁתֹתָ֖יוqaššĕtōtāywka-sheh-toh-TAV
bent,
דְּרֻכ֑וֹתdĕrukôtdeh-roo-HOTE
their
horses'
פַּרְס֤וֹתparsôtpahr-SOTE
hoofs
סוּסָיו֙sûsāywsoo-sav
shall
be
counted
כַּצַּ֣רkaṣṣarka-TSAHR
like
flint,
נֶחְשָׁ֔בוּneḥšābûnek-SHA-voo
wheels
their
and
וְגַלְגִּלָּ֖יוwĕgalgillāywveh-ɡahl-ɡee-LAV
like
a
whirlwind:
כַּסּוּפָֽה׃kassûpâka-soo-FA

Cross Reference

സങ്കീർത്തനങ്ങൾ 45:5
നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.

നഹൂം 3:2
ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ!

നഹൂം 2:3
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.

മീഖാ 4:13
സീയോൻ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവെക്കും അവരുടെ സമ്പത്തു സർവ്വഭൂമിയുടെയും കർത്താവിന്നും നിവേദിക്കയും ചെയ്യും.

യേഹേസ്കേൽ 21:9
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.

യിരേമ്യാവു 47:3
അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

യിരേമ്യാവു 5:16
അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.

യെശയ്യാ 21:1
സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!

സങ്കീർത്തനങ്ങൾ 120:4
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.

സങ്കീർത്തനങ്ങൾ 7:12
മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.

ന്യായാധിപന്മാർ 5:22
അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ കുതിരകൂളമ്പുകൾ ഘട്ടനം ചെയ്തു.