സംഖ്യാപുസ്തകം 13:26
അവർ യാത്രചെയ്തു പാറാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
And they went | וַיֵּֽלְכ֡וּ | wayyēlĕkû | va-yay-leh-HOO |
and came | וַיָּבֹאוּ֩ | wayyābōʾû | va-ya-voh-OO |
to | אֶל | ʾel | el |
Moses, | מֹשֶׁ֨ה | mōše | moh-SHEH |
and to | וְאֶֽל | wĕʾel | veh-EL |
Aaron, | אַהֲרֹ֜ן | ʾahărōn | ah-huh-RONE |
and to | וְאֶל | wĕʾel | veh-EL |
all | כָּל | kāl | kahl |
the congregation | עֲדַ֧ת | ʿădat | uh-DAHT |
of the children | בְּנֵֽי | bĕnê | beh-NAY |
Israel, of | יִשְׂרָאֵ֛ל | yiśrāʾēl | yees-ra-ALE |
unto | אֶל | ʾel | el |
the wilderness | מִדְבַּ֥ר | midbar | meed-BAHR |
Paran, of | פָּארָ֖ן | pāʾrān | pa-RAHN |
to Kadesh; | קָדֵ֑שָׁה | qādēšâ | ka-DAY-sha |
and brought back | וַיָּשִׁ֨יבוּ | wayyāšîbû | va-ya-SHEE-voo |
word | אֹתָ֤ם | ʾōtām | oh-TAHM |
all unto and them, unto | דָּבָר֙ | dābār | da-VAHR |
the congregation, | וְאֶת | wĕʾet | veh-ET |
and shewed | כָּל | kāl | kahl |
them | הָ֣עֵדָ֔ה | hāʿēdâ | HA-ay-DA |
the fruit | וַיַּרְא֖וּם | wayyarʾûm | va-yahr-OOM |
of the land. | אֶת | ʾet | et |
פְּרִ֥י | pĕrî | peh-REE | |
הָאָֽרֶץ׃ | hāʾāreṣ | ha-AH-rets |
Cross Reference
സംഖ്യാപുസ്തകം 32:8
ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
സംഖ്യാപുസ്തകം 20:1
അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെ വെച്ചു മിർയ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
സംഖ്യാപുസ്തകം 20:16
ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.
സംഖ്യാപുസ്തകം 33:36
എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
ആവർത്തനം 1:19
പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ടഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോർയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.
യോശുവ 14:6
അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.