Proverbs 13:19
ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പു.
Proverbs 13:19 in Other Translations
King James Version (KJV)
The desire accomplished is sweet to the soul: but it is abomination to fools to depart from evil.
American Standard Version (ASV)
The desire accomplished is sweet to the soul; But it is an abomination to fools to depart from evil.
Bible in Basic English (BBE)
To get one's desire is sweet to the soul, but to give up evil is disgusting to the foolish.
Darby English Bible (DBY)
The desire accomplished is sweet to the soul; but it is abomination to the foolish to depart from evil.
World English Bible (WEB)
Longing fulfilled is sweet to the soul, But fools detest turning from evil.
Young's Literal Translation (YLT)
A desire accomplished is sweet to the soul, And an abomination to fools `is': Turn from evil.
| The desire | תַּאֲוָ֣ה | taʾăwâ | ta-uh-VA |
| accomplished | נִ֭הְיָה | nihyâ | NEE-ya |
| is sweet | תֶּעֱרַ֣ב | teʿĕrab | teh-ay-RAHV |
| soul: the to | לְנָ֑פֶשׁ | lĕnāpeš | leh-NA-fesh |
| abomination is it but | וְתוֹעֲבַ֥ת | wĕtôʿăbat | veh-toh-uh-VAHT |
| to fools | כְּ֝סִילִ֗ים | kĕsîlîm | KEH-see-LEEM |
| to depart | ס֣וּר | sûr | soor |
| from evil. | מֵרָֽע׃ | mērāʿ | may-RA |
Cross Reference
സദൃശ്യവാക്യങ്ങൾ 13:12
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.
വെളിപ്പാടു 7:14
യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
തിമൊഥെയൊസ് 2 4:7
ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
തിമൊഥെയൊസ് 2 2:19
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
ഉത്തമ ഗീതം 3:4
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
സദൃശ്യവാക്യങ്ങൾ 29:27
നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.
സദൃശ്യവാക്യങ്ങൾ 16:17
ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 16:6
ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
സദൃശ്യവാക്യങ്ങൾ 3:7
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
സങ്കീർത്തനങ്ങൾ 37:27
ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
സങ്കീർത്തനങ്ങൾ 34:14
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
സങ്കീർത്തനങ്ങൾ 21:1
യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
ഇയ്യോബ് 28:28
കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.
രാജാക്കന്മാർ 1 1:48
രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.