Psalm 145:9
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
Psalm 145:9 in Other Translations
King James Version (KJV)
The LORD is good to all: and his tender mercies are over all his works.
American Standard Version (ASV)
Jehovah is good to all; And his tender mercies are over all his works.
Bible in Basic English (BBE)
The Lord is good to all men; and his mercies are over all his works.
Darby English Bible (DBY)
Jehovah is good to all; and his tender mercies are over all his works.
World English Bible (WEB)
Yahweh is good to all. His tender mercies are over all his works.
Young's Literal Translation (YLT)
Good `is' Jehovah to all, And His mercies `are' over all His works.
| The Lord | טוֹב | ṭôb | tove |
| is good | יְהוָ֥ה | yĕhwâ | yeh-VA |
| to all: | לַכֹּ֑ל | lakkōl | la-KOLE |
| mercies tender his and | וְ֝רַחֲמָ֗יו | wĕraḥămāyw | VEH-ra-huh-MAV |
| are over | עַל | ʿal | al |
| all | כָּל | kāl | kahl |
| his works. | מַעֲשָֽׂיו׃ | maʿăśāyw | ma-uh-SAIV |
Cross Reference
നഹൂം 1:7
യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
സങ്കീർത്തനങ്ങൾ 100:5
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
പ്രവൃത്തികൾ 17:25
കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
പ്രവൃത്തികൾ 14:17
എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.
മത്തായി 5:45
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
യോനാ 4:11
എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുല്കഷത്തിരുപതി നായിരത്തിൽ ചില്‌വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.
സങ്കീർത്തനങ്ങൾ 104:27
തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 65:9
നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 36:6
നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 25:8
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.