Psalm 18:14
അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
Psalm 18:14 in Other Translations
King James Version (KJV)
Yea, he sent out his arrows, and scattered them; and he shot out lightnings, and discomfited them.
American Standard Version (ASV)
And he sent out his arrows, and scattered them; Yea, lightnings manifold, and discomfited them.
Bible in Basic English (BBE)
He sent out his arrows, driving them in all directions; by his flames of fire they were troubled.
Darby English Bible (DBY)
And he sent his arrows, and scattered [mine enemies]; and he shot forth lightnings, and discomfited them.
Webster's Bible (WBT)
The LORD also thundered in the heavens, and the Highest gave his voice; hail stones and coals of fire.
World English Bible (WEB)
He sent out his arrows, and scattered them; Yes, great lightning bolts, and routed them.
Young's Literal Translation (YLT)
And He sendeth His arrows and scattereth them, And much lightning, and crusheth them.
| Yea, he sent out | וַיִּשְׁלַ֣ח | wayyišlaḥ | va-yeesh-LAHK |
| arrows, his | חִ֭צָּיו | ḥiṣṣāyw | HEE-tsav |
| and scattered | וַיְפִיצֵ֑ם | waypîṣēm | vai-fee-TSAME |
| out shot he and them; | וּבְרָקִ֥ים | ûbĕrāqîm | oo-veh-ra-KEEM |
| lightnings, | רָ֝ב | rāb | rahv |
| and discomfited | וַיְהֻמֵּֽם׃ | wayhummēm | vai-hoo-MAME |
Cross Reference
സങ്കീർത്തനങ്ങൾ 144:6
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
ഹബക്കൂക്‍ 3:11
നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
സങ്കീർത്തനങ്ങൾ 77:17
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
യോശുവ 10:10
യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.
ആവർത്തനം 32:42
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
ആവർത്തനം 32:23
ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
സെഖർയ്യാവു 9:14
യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
യെശയ്യാ 30:30
യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേൾപ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോൾ, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
സങ്കീർത്തനങ്ങൾ 21:12
നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
ഇയ്യോബ് 40:9
ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
ഇയ്യോബ് 38:35
അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
ഇയ്യോബ് 6:4
സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
സംഖ്യാപുസ്തകം 24:8
ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.