Psalm 24:1
ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
Psalm 24:1 in Other Translations
King James Version (KJV)
The earth is the LORD's, and the fulness thereof; the world, and they that dwell therein.
American Standard Version (ASV)
The earth is Jehovah's, and the fulness thereof; The world, and they that dwell therein.
Bible in Basic English (BBE)
<A Psalm. Of David.> The earth is the Lord's, with all its wealth; the world and all the people living in it.
Darby English Bible (DBY)
{Of David. A Psalm.} The earth is Jehovah's, and the fulness thereof; the world, and they that dwell therein.
Webster's Bible (WBT)
A Psalm of David. The earth is the LORD'S, and the fullness thereof; the world, and they that dwell therein.
World English Bible (WEB)
> The earth is Yahweh's, with its fullness; The world, and those who dwell therein.
Young's Literal Translation (YLT)
A Psalm of David. To Jehovah `is' the earth and its fulness, The world and the inhabitants in it.
| The earth | לַֽ֭יהוָה | layhwâ | LAI-va |
| is the Lord's, | הָאָ֣רֶץ | hāʾāreṣ | ha-AH-rets |
| and the fulness | וּמְלוֹאָ֑הּ | ûmĕlôʾāh | oo-meh-loh-AH |
| world, the thereof; | תֵּ֝בֵ֗ל | tēbēl | TAY-VALE |
| and they that dwell | וְיֹ֣שְׁבֵי | wĕyōšĕbê | veh-YOH-sheh-vay |
| therein. | בָֽהּ׃ | bāh | va |
Cross Reference
സങ്കീർത്തനങ്ങൾ 89:11
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
കൊരിന്ത്യർ 1 10:26
ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.
പുറപ്പാടു് 9:29
മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
ഇയ്യോബ് 41:11
ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
ദിനവൃത്താന്തം 1 29:11
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
നഹൂം 1:5
അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
ആവർത്തനം 10:14
ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധി സ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു.
പുറപ്പാടു് 19:5
ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
ദാനീയേൽ 4:25
തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
സങ്കീർത്തനങ്ങൾ 98:7
സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
സങ്കീർത്തനങ്ങൾ 50:12
എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.