Psalm 4 - YLT (Malayalam)

1 To the Overseer with Stringed Instruments. -- A Psalm of David. In my calling answer Thou me, O God of my righteousness. In adversity Thou gavest enlargement to me; Favour me, and hear my prayer.എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.

2 Sons of men! till when `is' my glory for shame? Ye love a vain thing, ye seek a lie. Selah.പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

3 And know ye that Jehovah Hath separated a saintly one to Himself. Jehovah heareth in my calling to Him.യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

4 `Tremble ye, and do not sin;' Say ye `thus' in your heart on your bed, And be ye silent. Selah.നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. സേലാ.

5 Sacrifice ye sacrifices of righteousness, And trust ye unto Jehovah.നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.

6 Many are saying, `Who doth show us good?' Lift on us the light of Thy face, O Jehovah,നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.

7 Thou hast given joy in my heart, From the time their corn and their wine Have been multiplied.ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

8 In peace together I lie down and sleep, For Thou, O Jehovah, alone, In confidence dost cause me to dwell!ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

Malayalam Bible