സങ്കീർത്തനങ്ങൾ 69:3 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 69 സങ്കീർത്തനങ്ങൾ 69:3

Psalm 69:3
എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.

Psalm 69:2Psalm 69Psalm 69:4

Psalm 69:3 in Other Translations

King James Version (KJV)
I am weary of my crying: my throat is dried: mine eyes fail while I wait for my God.

American Standard Version (ASV)
I am weary with my crying; my throat is dried: Mine eyes fail while I wait for my God.

Bible in Basic English (BBE)
I am tired with my crying; my throat is burning: my eyes are wasted with waiting for my God.

Darby English Bible (DBY)
I am weary with my crying, my throat is parched; mine eyes fail while I wait for my God.

Webster's Bible (WBT)
I sink in deep mire, where there is no standing: I am come into deep waters, where the floods overflow me.

World English Bible (WEB)
I am weary with my crying. My throat is dry. My eyes fail, looking for my God.

Young's Literal Translation (YLT)
I have been wearied with my calling, Burnt hath been my throat, Consumed have been mine eyes, waiting for my God.

I
am
weary
יָגַ֣עְתִּיyāgaʿtîya-ɡA-tee
of
my
crying:
בְקָרְאִי֮bĕqorʾiyveh-kore-EE
my
throat
נִחַ֪רniḥarnee-HAHR
dried:
is
גְּר֫וֹנִ֥יgĕrônîɡeh-ROH-NEE
mine
eyes
כָּל֥וּkālûka-LOO
fail
עֵינַ֑יʿênayay-NAI
wait
I
while
מְ֝יַחֵ֗לmĕyaḥēlMEH-ya-HALE
for
my
God.
לֵאלֹהָֽי׃lēʾlōhāylay-loh-HAI

Cross Reference

യെശയ്യാ 38:14
മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നിൽക്കേണമേ.

സങ്കീർത്തനങ്ങൾ 119:82
എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.

സങ്കീർത്തനങ്ങൾ 6:6
എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.

സങ്കീർത്തനങ്ങൾ 119:123
എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

ആവർത്തനം 28:32
നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.

സങ്കീർത്തനങ്ങൾ 22:15
എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

എബ്രായർ 5:7
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.

യോഹന്നാൻ 19:28
അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.

വിലാപങ്ങൾ 2:11
എന്റെ ജനത്തിൻ പുത്രിയുടെ നാശം നിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.

സങ്കീർത്തനങ്ങൾ 69:21
അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.

സങ്കീർത്തനങ്ങൾ 39:7
എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 25:21
നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 22:2
എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.

സങ്കീർത്തനങ്ങൾ 13:1
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?

ഇയ്യോബ് 16:16
കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.

ഇയ്യോബ് 11:20
എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.