സങ്കീർത്തനങ്ങൾ 70:2
എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ.
Let them be ashamed | יֵבֹ֣שׁוּ | yēbōšû | yay-VOH-shoo |
and confounded | וְיַחְפְּרוּ֮ | wĕyaḥpĕrû | veh-yahk-peh-ROO |
after seek that | מְבַקְשֵׁ֪י | mĕbaqšê | meh-vahk-SHAY |
my soul: | נַ֫פְשִׁ֥י | napšî | NAHF-SHEE |
turned be them let | יִסֹּ֣גוּ | yissōgû | yee-SOH-ɡoo |
backward, | אָ֭חוֹר | ʾāḥôr | AH-hore |
confusion, to put and | וְיִכָּלְמ֑וּ | wĕyikkolmû | veh-yee-kole-MOO |
that desire | חֲ֝פֵצֵ֗י | ḥăpēṣê | HUH-fay-TSAY |
my hurt. | רָעָתִֽי׃ | rāʿātî | ra-ah-TEE |
Cross Reference
സങ്കീർത്തനങ്ങൾ 35:4
എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
സങ്കീർത്തനങ്ങൾ 35:26
എന്റെ അനർത്ഥത്തിൽ സന്തോഷിയക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
സങ്കീർത്തനങ്ങൾ 6:10
എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
സങ്കീർത്തനങ്ങൾ 71:13
എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
സങ്കീർത്തനങ്ങൾ 109:29
എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.
യെശയ്യാ 28:13
ആകയാൽ അവർ ചെന്നു പിറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.
യെശയ്യാ 41:11
നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
യോഹന്നാൻ 18:6
ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.