സെഫന്യാവു 3:10 in Malayalam

മലയാളം മലയാളം ബൈബിള്‍ സെഫന്യാവു സെഫന്യാവു 3 സെഫന്യാവു 3:10

Zephaniah 3:10
കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.

Zephaniah 3:9Zephaniah 3Zephaniah 3:11

Zephaniah 3:10 in Other Translations

King James Version (KJV)
From beyond the rivers of Ethiopia my suppliants, even the daughter of my dispersed, shall bring mine offering.

American Standard Version (ASV)
From beyond the rivers of Ethiopia my suppliants, even the daughter of my dispersed, shall bring mine offering.

Bible in Basic English (BBE)
From over the rivers of Ethiopia, and from the sides of the north, they will come to me with an offering.

Darby English Bible (DBY)
From beyond the rivers of Cush my suppliants, the daughter of my dispersed, shall bring mine oblation.

World English Bible (WEB)
From beyond the rivers of Cush, my worshipers, even the daughter of my dispersed people, will bring my offering.

Young's Literal Translation (YLT)
From beyond the rivers of Cush, my supplicants, The daughter of My scattered ones, Do bring My present.

From
beyond
מֵעֵ֖בֶרmēʿēbermay-A-ver
the
rivers
לְנַֽהֲרֵיlĕnahărêleh-NA-huh-ray
of
Ethiopia
כ֑וּשׁkûšhoosh
my
suppliants,
עֲתָרַי֙ʿătārayuh-ta-RA
daughter
the
even
בַּתbatbaht
of
my
dispersed,
פּוּצַ֔יpûṣaypoo-TSAI
shall
bring
יוֹבִל֖וּןyôbilûnyoh-vee-LOON
mine
offering.
מִנְחָתִֽי׃minḥātîmeen-ha-TEE

Cross Reference

സങ്കീർത്തനങ്ങൾ 68:31
മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.

യെശയ്യാ 11:11
അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.

യെശയ്യാ 18:1
അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!

പത്രൊസ് 1 1:1
യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും

റോമർ 15:16
ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈര്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു.

റോമർ 11:11
എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.

പ്രവൃത്തികൾ 24:17
പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.

പ്രവൃത്തികൾ 8:27
അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ

മലാഖി 1:11
സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാ 66:18
ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ‍ വന്നു എന്റെ മഹത്വം കാണും.

യെശയ്യാ 60:4
നീ തല പൊക്കി ചുറ്റും നോക്കുക; അവർ‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർ‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും.

യെശയ്യാ 49:20
നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും.

യെശയ്യാ 27:12
അന്നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

യെശയ്യാ 18:7
ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ചകൊണ്ടുവരും.

സങ്കീർത്തനങ്ങൾ 72:8
അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.