Psalm 58:6
ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.
Psalm 58:6 in Other Translations
King James Version (KJV)
Break their teeth, O God, in their mouth: break out the great teeth of the young lions, O LORD.
American Standard Version (ASV)
Break their teeth, O God, in their mouth: Break out the great teeth of the young lions, O Jehovah.
Bible in Basic English (BBE)
O God, let their teeth be broken in their mouths; let the great teeth of the young lions be pulled out, O Lord.
Darby English Bible (DBY)
O God, break their teeth in their mouth; break out the great teeth of the young lions, O Jehovah.
Webster's Bible (WBT)
Which will not hearken to the voice of charmers, charming never so wisely.
World English Bible (WEB)
Break their teeth, God, in their mouth. Break out the great teeth of the young lions, Yahweh.
Young's Literal Translation (YLT)
O God, break their teeth in their mouth, The jaw-teeth of young lions break down, O Jehovah.
| Break | אֱֽלֹהִ֗ים | ʾĕlōhîm | ay-loh-HEEM |
| their teeth, | הֲרָס | hărās | huh-RAHS |
| O God, | שִׁנֵּ֥ימוֹ | šinnêmô | shee-NAY-moh |
| in their mouth: | בְּפִ֑ימוֹ | bĕpîmô | beh-FEE-moh |
| out break | מַלְתְּע֥וֹת | maltĕʿôt | mahl-teh-OTE |
| the great teeth | כְּ֝פִירִ֗ים | kĕpîrîm | KEH-fee-REEM |
| lions, young the of | נְתֹ֣ץ׀ | nĕtōṣ | neh-TOHTS |
| O Lord. | יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
Psalm 3:7
യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
Job 29:17
നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
Micah 5:8
യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.
Hosea 5:14
ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Ezekiel 30:21
മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
Isaiah 31:4
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും.
Psalm 91:13
സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
Psalm 17:12
കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
Psalm 10:15
ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
Job 4:10
സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
Numbers 23:24
ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.