Psalm 61 - BBE (Malayalam)

1 <To the chief music-maker. On a corded instrument. Of David.> Let my cry come to you, O God; let your ears be open to my prayer.ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.

2 From the end of the earth will I send up my cry to you, when my heart is overcome: take me to the rock which is over-high for me.എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.

3 For you have been my secret place, and my high tower from those who made war on me.നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

4 I will make your tent my resting-place for ever: I will keep myself under the cover of your wings. (Selah.)ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

5 For you, O God, have made answer to my prayers; you have given me the heritage of those who give honour to your name.ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.

6 You will give the king long life; and make his years go on through the generations.നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

7 May the seat of his authority be before God for ever; may mercy and righteousness keep him safe.അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,

8 So will I make songs in praise of your name for ever, giving to God that which is right day by day.അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

Malayalam Bible