1 Chronicles 3:1-23 in Malayalam

1 Chronicles 3:1
ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേൽക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;

1 Chronicles 3:2
ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;

1 Chronicles 3:3
അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.

1 Chronicles 3:4
ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.

1 Chronicles 3:5
യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,

1 Chronicles 3:6
ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,

1 Chronicles 3:7
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,

1 Chronicles 3:8
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

1 Chronicles 3:9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

1 Chronicles 3:10
ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;

1 Chronicles 3:11
അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;

1 Chronicles 3:12
അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസർയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;

1 Chronicles 3:13
അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;

1 Chronicles 3:14
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.

1 Chronicles 3:15
യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.

1 Chronicles 3:16
യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.

1 Chronicles 3:17
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,

1 Chronicles 3:18
മൽക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

1 Chronicles 3:19
പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

1 Chronicles 3:20
ഹശൂബാ, ഓഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

1 Chronicles 3:21
ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.

1 Chronicles 3:22
ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയർയ്യാവിന്റെ മക്കൾ:

1 Chronicles 3:23
എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.

Malayalam Bible