Psalm 149:1
യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
Psalm 149:1 in Other Translations
King James Version (KJV)
Praise ye the LORD. Sing unto the LORD a new song, and his praise in the congregation of saints.
American Standard Version (ASV)
Praise ye Jehovah. Sing unto Jehovah a new song, And his praise in the assembly of the saints.
Bible in Basic English (BBE)
Let the Lord be praised. Make a new song to the Lord, let his praise be in the meeting of his saints.
Darby English Bible (DBY)
Hallelujah! Sing unto Jehovah a new song; [sing] his praise in the congregation of the godly.
World English Bible (WEB)
Praise Yahweh! Sing to Yahweh a new song, His praise in the assembly of the saints.
Young's Literal Translation (YLT)
Praise ye Jah! Sing ye to Jehovah a new song, His praise in an assembly of saints.
| Praise | הַ֥לְלוּ | hallû | HAHL-loo |
| ye the Lord. | יָ֨הּ׀ | yāh | ya |
| Sing | שִׁ֣ירוּ | šîrû | SHEE-roo |
| unto the Lord | לַֽ֭יהוָה | layhwâ | LAI-va |
| new a | שִׁ֣יר | šîr | sheer |
| song, | חָדָ֑שׁ | ḥādāš | ha-DAHSH |
| and his praise | תְּ֝הִלָּת֗וֹ | tĕhillātô | TEH-hee-la-TOH |
| congregation the in | בִּקְהַ֥ל | biqhal | beek-HAHL |
| of saints. | חֲסִידִֽים׃ | ḥăsîdîm | huh-see-DEEM |
Cross Reference
സങ്കീർത്തനങ്ങൾ 89:5
യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
സങ്കീർത്തനങ്ങൾ 33:3
അവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
വെളിപ്പാടു 5:9
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
എബ്രായർ 2:12
“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
യെശയ്യാ 42:10
സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.
സങ്കീർത്തനങ്ങൾ 148:1
യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 144:9
ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
സങ്കീർത്തനങ്ങൾ 116:18
യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
സങ്കീർത്തനങ്ങൾ 111:1
യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 98:1
യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 96:1
യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
സങ്കീർത്തനങ്ങൾ 68:26
യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
സങ്കീർത്തനങ്ങൾ 35:18
ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 22:25
മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
സങ്കീർത്തനങ്ങൾ 22:22
ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.